---
title: "ചെറുവണ്ണൂര്‍ ഹോമിയോ ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു"
english_title: "Cheruvannur Homeo Dispensary Ayush Health and Wellness Center organized International Day of Yoga"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123488/cheruvannur homeo dispensary ayush health and wellness center organized International day of yoga"
published_at: "2023-06-19T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64902a294a76d_1_mp.JPG"
keywords: []
---

# ചെറുവണ്ണൂര്‍ ഹോമിയോ ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** ** ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെയും, സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു.

## Article Content

** ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെയും, സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു.

കഴിഞ്ഞ ഒന്നര വര്‍ഷമായി ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ കക്ഷി രാഷ്ട്രീയ ജാതിമത ബേധമന്യേ പ്രവര്‍ത്തിക്കുന്നതാണ് ഈ യോഗ പരിശീലന ക്ലാസ്. നൂറുകണക്കിനാളുകള്‍ ദിനം പ്രതി യോഗ പരിശീലനത്തില്‍ പങ്കെടുക്കുന്നു.

യോഗ ദിനാചരണം ഉദ്ഘാടനവും സംസ്ഥാന തലത്തില്‍ 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിക്കുന്നതിന്റെഭാഗമായി ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍ ആരംഭിക്കുന്ന ആയുഷ് യോഗ ക്ലബ്ബിന്റെ പ്രഖ്യാപനവും ആവള മഠത്തില്‍ മുക്കില്‍ നടന്ന ചടങ്ങില്‍ കെ മുരളീധരന്‍ എംപി നിര്‍വ്വഹിച്ചു.

ഭക്ഷണ രീതിയിലുണ്ടായ മാറ്റങ്ങളും തിരക്കുപിടിച്ച ജീവിതവും, ശാരീരികവും മാനസികവുമായ തളര്‍ച്ചക്കും രോഗങ്ങള്‍ക്കും കാരണമായി മാറുമ്പോള്‍ യോഗ പരിശീലനം ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ മാനസിക പിരിമുറുക്കങ്ങളും ജീവിതശൈലി രോഗങ്ങളും പൂര്‍ണമായും ഇല്ലാതാവുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എന്‍.ടി ഷിജിത്ത് അധ്യക്ഷത വഹിച്ചു. യോഗ പരിശീലക ഡോ. മൗന അലോറയെ ചടങ്ങില്‍ കെ. മുരളീധരന്‍ എംപി ഉപഹാരം നല്‍കി ആദരിച്ചു.

യോഗ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രബന്ധ രചന, ചിത്രരചന മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ആദില നിബ്രാസ് നിര്‍വ്വഹിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം സജീവന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എന്‍.ആര്‍ രാഘവന്‍, ശ്രീഷ ഗണേഷ്, പി. മോനിഷ, ഗ്രാമ പഞ്ചായത്തംഗങ്ങളായ എ.കെ. ഉമ്മര്‍, എ. ബാലകൃഷ്ണന്‍, ആര്‍.പി ശോഭിഷ്, പി. മുംതാസ്, ഇ.കെ. സുബൈദ, എച്ച്എംസി അംഗം പി.സി നിതീഷ്, എം. മോഹനന്‍, റഷീദ് മുയിപ്പോത്ത് എന്നിവര്‍ സംസാരിച്ചു.

ഗ്രാമപഞ്ചായത്തംഗം കെ.എം. ബിജിഷ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: സിബി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

യോഗ ദിനാചരണത്തിന്റെ ഭാഗമായി മാസ്സ് യോഗ പരിശീലനം, യോഗാ ഡാന്‍സ് എന്നിവയും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123488/cheruvannur homeo dispensary ayush health and wellness center organized International day of yoga)